Quantcast

'ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല'; ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ഹൈക്കോടതി

മാർഗനിർദേശങ്ങളിൽ ലംഘനമുണ്ടായാൽ നിസാരമായി കാണില്ലെന്നും കോടതി

MediaOne Logo

Web Desk

  • Published:

    27 Nov 2024 11:07 AM GMT

ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല; ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ഹൈക്കോടതി
X

കൊച്ചി: ആന എഴുന്നള്ളിപ്പിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം നിശ്ചയിച്ചത്. മാർഗനിർദേശങ്ങളിൽ ലംഘനമുണ്ടായാൽ നിസാരമായി കാണില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.

കോടതി ഉത്തരവുകൾക്കെതിരെ പ്രതിഷേധമുയർത്തുന്നത് അംഗീകരിക്കില്ല. ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജില്ലാ കലക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

TAGS :

Next Story