മുണ്ടക്കൈ ദുരന്തം; സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി
റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എസ്റ്റിമേറ്റ് തുകയിലേക്ക് എങ്ങനെ എത്തിയെന്ന് കോടതി ചോദിച്ചു
എറണാകുളം: വയനാട് മുണ്ടക്കൈ ദുരിതാശ്വാസത്തിനായി സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എസ്റ്റിമേറ്റ് തുകയിലേക്ക് എങ്ങനെ എത്തിയെന്ന് കോടതി ചോദിച്ചു. ചെലവഴിച്ച തുക അല്ലെന്ന് സർക്കാർ മറുപടി നൽകി. കേന്ദ്രം സഹായം നൽകിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മറുപടി നൽകാൻ കേന്ദ്രം രണ്ടാഴ്ച സാവകാശം തേടി.
മുണ്ടക്കൈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാണ് കേസെടുത്തത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടിൽ നിന്നോ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നോ ഒരു തുകയും കേരളത്തിന് അനുവദിച്ചിട്ടില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. സഹായം നൽകുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നും കോടതി അറിയിച്ചു.
Next Story
Adjust Story Font
16