സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും
ജൂണിൽ സർചാർജായി യൂണിറ്റിന് 19 പൈസ നൽകണം
സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും. റഗുലേറ്ററി കമീഷൻ അനുമതി വന്നതോടെ ജൂണിൽ സർചാർജായി യൂണിറ്റിന് 10 പൈസ കൂടി ഈടാക്കാനാണ് തീരുമാനം. ജൂണിൽ ഉപഭോക്താവ് സർ ചാർജായി യൂണിറ്റിന് 19 പൈസ നൽകണം.
ഈ വർഷം ഏപ്രിലിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിൽ അധികമായി 26.55 കോടി രൂപ ചെലവായെന്നാണ് കെഎസ്ഇബി സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് തീരുമാനം. 12.65 പൈസ ഈടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും 10 പൈസ ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയത്. ജൂണിൽ യൂണിറ്റിന് 10 പൈസ കൂടി അധികം ഈടാക്കും. യൂണിറ്റിന് 9 പൈസ് സർചാർജ് തുടരുകയും ചെയ്യും. ഇങ്ങനെ 19 പൈസയാണ് ജൂണിൽ ഉപഭോക്താവ് അടയ്‌ക്കേണ്ടി വരിക.
അടുത്ത നാല് വർഷത്തേക്കുള്ള വൈദ്യുതി നിരക്കിന്റെ പ്രഖ്യാപനവും ഉടനെയുണ്ടാകും. അതു കൂടി വന്നാൽ ജൂലൈയിൽ അതും പ്രാബല്യത്തിലെത്തുമെന്നാണ് വിവരം
Adjust Story Font
16