‘ശരീരം മുഴുവനും കത്തികൾ കൊണ്ട് വരഞ്ഞു രക്തം വാർന്നാണ് മരിച്ചത്’; അരുണാചലിൽ 3 പേർ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുകൾ
സാത്താൻ സേവയും മറ്റും നടത്തുന്ന പുനർജനിയെന്ന സംഘടനയിൽ അംഗങ്ങളായിരുന്നു ഇരുവരുമെന്ന് നാട്ടുകാർ
അരുണാചൽപ്രദേശിൽ മലയാളി ദമ്പതികളായ നവീൻ, ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി നാട്ടുകാർ. ശരീരം മുഴുവനും കത്തികൾ കൊണ്ട് വരഞ്ഞു ,രക്തം നഷ്ടപ്പെട്ടാണ് മരിച്ചതെന്ന് വിവരം ലഭിച്ചു. പുനർജനിയുടെ ഭാഗമായാണ് ശരീരം വരഞ്ഞ് മുറിവുണ്ടാക്കിയതെന്നാണ് അറിയുന്നതെന്നും ബന്ധുക്കളും നാട്ടുകാരും മാധ്യമങ്ങളോട് പറഞ്ഞു.
സാത്താൻ സേവയും മറ്റും നടത്തുന്ന പുനർജനിയെന്ന സംഘടനയിൽ അംഗങ്ങളായിരുന്നു ഇരുവരും. 17 നാണ് ഇവിടുന്നു പോയത്. കുടുംബത്തിന് നാടുമായും നാട്ടുകാരുമായും വലിയ അടുപ്പമുള്ളവരാണ്. എന്നാൽ ഇവർക്കും നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല.നാട്ടിലുള്ള സമാന പ്രായക്കാരുമായൊന്നും ബന്ധമുണ്ടായിരുന്നില്ല. പുനർജനി എന്ന സംഘടനയിൽ ചേർന്നതിന് ശേഷം മനസ് മാറിയതാകണം. അങ്ങനെ ജീവനൊടുക്കിയതാണെന്നാണ് കിട്ടുന്ന വിവരമെന്നും നാട്ടുകാർ പറഞ്ഞു. കുട്ടികളൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു. അരുണാചലിന് എന്തിന് പോയെന്ന് ആർക്കും അറിയില്ല.
അതെ സമയം മലയാളി ദമ്പതികളെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയ ഹോട്ടൽ മുറിയിൽനിന്ന് കുറിപ്പ് കണ്ടെത്തി. ആര്യയുടെ മൃതദേഹത്തിന് സമീപത്തുനിന്നാണ് കുറിപ്പ് കണ്ടെത്തിയത്. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെ മകളാണ് ദേവി. ഇന്ന് രാവിലെയാണ് അരുണാചൽപ്രദേശ് എസ്.പി ഇവരെ മരണവിവരം അറിയിച്ചത്.നവീനും ദേവിയും തമ്മിൽ കുടുംബപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. വിനോദയാത്രക്ക് എന്ന് പറഞ്ഞാണ് ഇവർ അരുണാചൽപ്രദേശിലേക്ക് പോയത്. നവീനും ദേവിയും ആയുർവേദ ഡോക്ടർമാരാണ്. 2011ലായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം.
തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായിരുന്നു ഇവരുടെ സുഹൃത്ത് ആര്യ. വീട്ടുകാരോട് പറയാതെയാണ് മാർച്ച് 27ന് ആര്യ പോയത്. ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി. വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ആദ്യം ഗുവാഹതിയിൽ എത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടത്.ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ ദേവിയും മുമ്പ് ജോലി ചെയ്തിരുന്നു. ജർമൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു.
Adjust Story Font
16