Quantcast

ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ ജോസ് അന്തരിച്ചു

ദലിത് പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു അദേഹത്തിൻ്റെ രചനകൾ.

MediaOne Logo

Web Desk

  • Updated:

    2024-03-05 12:41:10.0

Published:

5 March 2024 12:39 PM GMT

ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ ജോസ് അന്തരിച്ചു
X

കോഴിക്കോട്: ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ ജോസ് (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. ദലിത് പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു അദേഹത്തിൻ്റെ രചനകൾ. ദലിത് പഠനങ്ങൾക്കും ദലിത്ചരിത്ര രചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച്, ദലിത് നേതാവ് കല്ലറ സുകുമാരനാണ് എൻ.കെ ജോസിന് ദലിത് ബന്ധു എന്ന പേരുനൽകിയത്.

1929 ൽ വൈക്കം താലൂക്കിലെ വെച്ചൂരിൽ ഒരു കത്തോലിക്ക കുടുംബത്തിൽ കുര്യൻ, മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. നൂറ്റിനാല്പതിൽപ്പരം ചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും കേരള ദലിത്, ക്രൈസ്തവ ചരിത്ര പണ്ഡിതനും കേരള ഹിസ്റ്ററി കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്നു.

TAGS :

Next Story