'ചരിത്ര പാഠപുസ്തകങ്ങൾ മാറ്റി മറിക്കുന്നു, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു'; ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ
'അസത്യ പ്രചാരണത്തിലൂടെ സത്യാനന്തര ലോകം സൃഷ്ടിക്കുകയാണ്'
തിരുവനന്തപുരം: ചരിത്ര പാഠപുസ്തകങ്ങൾ മാറ്റി മറിയ്ക്കപ്പെടുന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ തോമസ് തറയിൽ. 'അസത്യ പ്രചാരണത്തിലൂടെ സത്യാനന്തര ലോകം സൃഷ്ടിക്കുകയാണ്. ജനങ്ങളെ ചൂഷക ശക്തികൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിഷപ്പ് തോമസ് തറയിൽ പറഞ്ഞു. കുരിശ് വരക്ക് മുമ്പുള്ള സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സര്‍ക്കാറിനെതിരെ വിമർശനവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോയും രംഗത്തെത്തി. വികസനത്തിന്റെ പേരിൽ സാധാരണക്കാരെ കുടിയൊഴിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.മത്സ്യത്തൊഴിലാളികൾക്ക് ഗോഡൗണുകളിൽ കഴിയേണ്ടി വരുന്നു.പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നു. കുത്തകകൾക്കുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ് പറഞ്ഞു.
യേശു ക്രിസ്തുവിൻറെ കുരിശുമരണത്തിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്റെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. തിരുവനന്തപുരത്ത് പാളയം പള്ളിക്ക് മുന്നിൽ സംയുക്ത കുരിശിന്റെ വഴി ആരംഭിച്ചു . മലയാറ്റൂരിലേക്ക് തീർത്ഥാടകരുടെ പ്രവാഹമാണ്.
Adjust Story Font
16