Quantcast

പ്രതിയെ പിടികൂടാൻ പോകുന്നതിനിടെ വള്ളം മറിഞ്ഞ് മരിച്ച പൊലീസുകാരന്‍റെ ബന്ധുക്കൾക്ക് ആശ്രിതനിയമനം നൽകും

പോത്തൻകോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തേടി പോകുമ്പോഴായിരുന്നു വള്ളം മറിഞ്ഞ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    15 Jan 2022 4:48 AM

Published:

15 Jan 2022 4:28 AM

പ്രതിയെ പിടികൂടാൻ പോകുന്നതിനിടെ വള്ളം മറിഞ്ഞ് മരിച്ച പൊലീസുകാരന്‍റെ ബന്ധുക്കൾക്ക് ആശ്രിതനിയമനം നൽകും
X

കൊലക്കേസ് പ്രതിയെ തേടി പോകുന്നതിനിടെ വള്ളം മറിഞ്ഞ് എസ് എ പി ക്യാമ്പ് അംഗമായിരുന്ന ആലപ്പുഴ സ്വദേശി ബാലു മരിച്ച സംഭവത്തിൽ ആശ്രിതനിയമനം വേഗത്തിൽ നൽകാൻ ആഭ്യന്തര വകുപ്പ് നടപടി. മുൻഗണന മറികടന്ന് ബാലുവിനെ കുടുംബത്തിന് ആശ്രിത നിയമനം അനുവദിക്കണമെന്ന അപേക്ഷയിലാണ് അനുകൂല നടപടി.

ഇതുസംബന്ധിച്ച് പൊലീസ് അസോസിയേഷൻ നിവേദനം നൽകിയിരുന്നു.നിയമനം സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിക്കാണ് നിർദേശം.

ആണ് വർക്കലയിൽ വള്ളം മറിഞ്ഞ് മരിച്ചത്. പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ തേടി പോകുമ്പോഴായിരുന്നു വള്ളം മറിഞ്ഞ് അപകടമുണ്ടായത്.



TAGS :

Next Story