ഓടയിലേക്ക് വെള്ളം ഒഴുക്കുന്ന കുഴിയിൽ വീണ് വീട്ടമ്മയുടെ കാലുകൾ ഒടിഞ്ഞു
നഗരസഭയ്ക്ക് പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് പ്രമീള
കൊച്ചി: എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ ഓടയിലേക്ക് വെള്ളം ഒഴുക്കുന്ന കുഴിയിൽ വീണ് വീട്ടമ്മയുടെ ഇരു കാലുകളും ഒടിഞ്ഞു. മുളവുകാട് സ്വദേശി പ്രമീളയ്ക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്. റോഡിൽ നിന്നും ഓടയിലേക്ക് വെള്ളം ഒഴുകുന്ന കുഴി നെറ്റ് ഉപയോഗിച്ച് കൃത്യമായി അടയ്ക്കാത്തതാണ് അപകടത്തിന് കാരണം. ഹൈക്കോടതി ജംഗ്ഷൻ റോഡിന് സമീപത്തെ പെട്ടികടയിൽ സർബത്ത് കുടിക്കാൻ പോയതാണ് പ്രമീള . പെട്ടെന്നാണ് കാനയിലേക്ക് വെള്ളം പോകാൻ നിർമിച്ചിരിക്കുന്ന കുഴിയിൽ കാൽ വഴുതി വീണത്. നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നു പ്രമീള പരാതിപ്പെടുന്നു.
അതേ സമയം ഇത് നിത്യ സംഭവമാണ് എന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ഇത്തരത്തിൽ നെറ്റ് വെക്കാത്തത് മൂലം ദിവസവും നിരവധി പേർ കുഴിയിൽ വീഴാറുണ്ടെന്നു കച്ചവടക്കാരും പറയുന്നു. എന്നാൽ റോഡ് പി.ഡബ്ല്യുഡിയുടെതാണെന്നും വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നുമാണ് നഗരസഭയുടെ വിശദീകരണം.
Adjust Story Font
16