എങ്ങനെയാണ് കേരളം ലഭിച്ചതിലും കൂടുതല്‍ വാക്സിനുകള്‍ നല്‍കിയത്?
കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചത് 73,38,806 ഡോസുകളാണ്. എന്നാൽ സംസ്ഥാനം 74,26,164 ഡോസുകള്‍ ഉപയോഗിച്ചെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കേന്ദ്രത്തിൽ നിന്നും ലഭിച്ചതിനേക്കാൾ കൂടുതൽ വാക്സിനുകള്‍ കേരളം വിതരണം ചെയ്തെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചത് 73,38,806 ഡോസുകളാണ്. എന്നാൽ സംസ്ഥാനം 74,26,164 ഡോസുകള്‍ ഉപയോഗിച്ചെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാലാണ് ഈ അധിക ഡോസ് നല്‍കാന്‍ സാധിച്ചത്. ഇനിയും നല്‍കാന്‍ വാക്സിനുകള്‍ ബാക്കിയുണ്ട്. കേന്ദ്ര സർക്കാർ തന്നതിൽ കൂടുതൽ നമ്മൾ ഇതിനോടകം നൽകിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.
ഇത്തരത്തിൽ അതീവ ശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ, മിടുക്കു കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ ഇക്കാര്യത്തിൽ ഹാർദ്ദമായി അഭിനന്ദിക്കുന്നു. അഭിമാനാർഹമായ വിധത്തിലാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ അവർ പ്രവർത്തിച്ചത് എന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
ഇത് സാധ്യമായത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് സോഷ്യല്‍ മീഡിയ.
വയല്‍ എന്നാണ് വാക്സിൻ വരുന്ന ചെറിയ കുപ്പിയുടെ പേര്. ആ കുഞ്ഞു കുപ്പിയിൽ നിന്ന് സിറിഞ്ചിലെടുത്ത് കുത്തുമ്പോൾ സ്വാഭാവികമായി നഷ്ടപ്പെട്ടേക്കാവുന്ന ചെറിയ അളവു കൂടി അധികമായി എപ്പോഴും അതിൽ നൽകും. അതുകൊണ്ട് അഞ്ച് മില്ലി വരുന്ന വയലിൽ ഏതാണ്ട് അഞ്ചര മില്ലിയോളം കാണും. ഒരാൾക്ക് കോവിഡ് വാക്സിൻ കൊടുക്കാൻ ഈ അര മില്ലി മതി. അങ്ങനെ ഓരോ തുള്ളിയിലും ഓരോ ജീവനുകളെ ചേർത്ത് പിടിച്ച നമ്മുടെ കേരളത്തിലെ ആരോഗ്യ പ്രവർത്തകർ മിച്ചം വന്ന ഓരോ തുള്ളിയും ചേർത്ത് വെച്ച് കൊണ്ട് അധികമായി വാക്സിൻ നൽകിയത് 87358 പേർക്കാണെന്ന് ഡോ. ഷിംന അസീസ് വിശദമാക്കുന്നു.
ഡോ. ഷിംന അസീസിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്
കാര്യക്ഷമതയുടെ ലേറ്റസ്റ്റ് വേർഷൻ കേരള മോഡൽ കാണണോ...!
കോവിഡ് വാക്സിൻ 'വയൽ' എന്ന് വിളിക്കുന്ന ആ കുഞ്ഞു കുപ്പിയിൽ നിന്ന് സിറിഞ്ചിലെടുത്ത് കുത്തുമ്പോൾ സ്വാഭാവികമായി നഷ്ടപ്പെട്ടേക്കാവുന്ന ചെറിയ അളവു കൂടി അധികമായി എപ്പോഴും അതിൽ നൽകും.
അതായത് അഞ്ച് മില്ലി വരുന്ന വയലിൽ ഏതാണ്ട് അഞ്ചര മില്ലിയോളം കാണും. ഒരാൾക്ക് കോവിഡ് വാക്സിൻ കൊടുക്കാൻ ഈ അര മില്ലി മതി. കേരളത്തിലെ മിടുമിടുക്കികളും മിടുമിടുക്കന്മാരുമായ നഴ്സുമാർ അങ്ങേയറ്റം സൂക്ഷ്മതയോടെ കുത്തിവയ്പ് നടത്തിയപ്പോൾ ഈ അധിക തുള്ളികൾ കൂടെ ചേർത്ത് എൺപത്തിഏഴായിരത്തി മുന്നൂറ്റി അമ്പത്തി എട്ട് പേർക്ക് കൂടെ വാക്സിൻ നൽകിയിരിക്കുന്നു.
കേരള ആരോഗ്യ രംഗത്തെ ആ പോരാളികൾക്ക് ഇറുക്കിപ്പിടിച്ച് ഉമ്മകൾ....
അഭിമാനമാണ് നിങ്ങൾ...
കാര്യക്ഷമതയുടെ ലേറ്റസ്റ്റ് വേർഷൻ കേരള മോഡൽ കാണണോ...!
കോവിഡ് വാക്സിൻ 'വയൽ' എന്ന് വിളിക്കുന്ന ആ കുഞ്ഞു കുപ്പിയിൽ നിന്ന്...
Posted by Shimna Azeez on Tuesday, May 4, 2021
റിയാസ് സി എലിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്
"73.38 ലക്ഷം ഡോസ് കിട്ടിയ കേരളം, 74.26 ലക്ഷം ഡോസ് വാക്സിൻ കൊടുത്തത്രെ, കണക്കുകൾ ഒന്നും ശരിയാകുന്നില്ലല്ലോ പിണറായീ ... "
ഒരു സുഹൃത്ത് പരിഹാസ രൂപേണ ഗ്രൂപ്പിൽ ഇട്ട ഈ കമന്റ് വഴിയാണ് മുഖ്യമന്ത്രിയുടെ tweet ശ്രദ്ധയിൽപ്പെടുന്നത്...
സംഭവം ഇത്രേ ഉള്ളൂ ...
കേരളത്തിന് GOI ഇൽ നിന്ന് ഇതുവരെ ലഭിച്ചത് 73,38,806 ഡോസ് വാക്സിൻ ആണ് ... എന്നാൽ അതുവഴി 74,26,164 പേർക്ക് നമുക്ക് വാക്സിൻ നൽകാൻ സാധിച്ചു... എങ്ങനെയെന്നല്ലേ പറയാം....
'Vial' എന്നാണ് വാക്സിൻ വരുന്ന ചെറിയ കുപ്പിയുടെ വിശേഷണം..
1 Vial ഇൽ നിന്ന് "Pfizer BioNTeach" ആണെങ്കിൽ 6 ഡോസ് വരെ കൊടുക്കാൻ ഇവടെ ഖത്തറിൽ allowed ആണ്. 5 ഡോസ് കൊടുക്കുന്നവരും ഉണ്ടാകും.. എന്നാൽ ഓരോ ഡോസിനും കൃത്യമായി 0.3ML തന്നെ സിറിഞ്ചിൽ എടുത്താൽ 7 ആമത് ഒരാൾക്ക് കൂടി നമുക്ക് വാക്സിൻ നൽകാനാകും എന്നതാണ് കണക്ക് .!
അങ്ങനെ ഓരോ തുള്ളിയിലും ഓരോ ജീവനുകളെ ചേർത്ത് പിടിച്ച നമ്മുടെ കേരളത്തിലെ ആരോഗ്യ പ്രവർത്തകർ മിച്ചം വന്ന ഓരോ തുള്ളിയും ചേർത്ത് വെച്ച് കൊണ്ട് അധികമായി വാക്സിൻ നൽകിയത് 87358 പേർക്കാണ്... ❤️
കേന്ദ്ര പ്രശംസ കിട്ടിയ "0% wastage" വന്ന ഇന്ത്യയിലെ ഏകസംസ്ഥാനം കൂടിയാണ് കേരളം.. മറ്റു സംസ്ഥാനങ്ങളിൽ 5-11% വരെ വാക്സിൻ wastage വന്നത് ഇതുപോലെ 0.3 ML കഴിഞ്ഞു മിച്ചം പിടിക്കാത്തത് കൊണ്ടല്ല; 1 vial വഴി നാട്ടുപ്രമാണിമാരായ ഒരാൾക്ക് മാത്രം വാക്സിൻ നൽകി ബാക്കി ഉപയോഗശ്യൂന്യമാക്കി കളഞ്ഞതിലൂടെയാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു ...
അവിടെയാണ് നമ്മുടെ കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാകുന്നത്.. ആ കാര്യക്ഷമതയുടെ അളവ് കോലിന് മുഖ്യമന്ത്രി നൽകിയ പ്രശസ്തി പത്രം ആണ് സുഹൃത്തേ ആ tweet ലുള്ളത്...
അതൊരു കരുതൽ ആണ് .. നാടിനൊരു വിപത്തു വരുമ്പോൾ ഓരോ ജീവനും കൈക്കുമ്പിളിൽ കോരിയെടുക്കുന്ന മാലാഖമാരുടെ കരുതൽ ..
വന്ദിച്ചില്ലെങ്കിലും അതിനെ നിന്ദിക്കരുത് ..
ആരോഗ്യപ്രവർത്തകർക്ക് ഹൃദയത്തിൽ നിന്നുമൊരു "Big Salute" .
"73.38 ലക്ഷം ഡോസ് കിട്ടിയ കേരളം, 74.26 ലക്ഷം ഡോസ് വാക്സിൻ കൊടുത്തത്രെ, കണക്കുകൾ ഒന്നും ശരിയാകുന്നില്ലല്ലോ പിണറായീ ... "...
Posted by Riyas CL on Tuesday, May 4, 2021
Adjust Story Font
16