Quantcast

സംസ്ഥാനത്ത് എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിന് സൌകര്യമില്ല: കണക്കെടുപ്പ് ഇന്ന്

ജൂൺ 13 നകം സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കണം

MediaOne Logo

Web Desk

  • Published:

    4 Jun 2021 3:21 AM GMT

സംസ്ഥാനത്ത് എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിന് സൌകര്യമില്ല: കണക്കെടുപ്പ് ഇന്ന്
X

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തീകരിക്കാൻ നിർദേശം. പഠനസാമഗ്രികളില്ലാത്ത കുട്ടികൾക്ക് ജൂൺ 13 നകം സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ഇത് സംബന്ധിച്ച് സ്കൂൾ തലം മുതൽ ജില്ലാ തലങ്ങൾ വരെ നടക്കേണ്ട പ്രവർത്തനങ്ങൾക്കുള്ള മാർഗനിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി.

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് സൌകര്യമുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ ജില്ലകളിലും ഏകോപന സമിതികള്‍ രൂപീകരിക്കും. ദിവസവും പ്രവര്‍ത്തനം നടത്തണമെന്നും അതാത് ദിവസം റിപ്പോര്‍ട്ട് നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇതിനായി സ്പോണ്‍സര്‍മാരാകാന്‍ താത്പര്യമുള്ള വ്യക്തികള്‍, ജനപ്രതിനിധികള്‍, സാമൂഹ്യസംഘടനകള്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായവും പങ്കാളിത്തവും നേടണമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

TAGS :

Next Story