Quantcast

വിവാദങ്ങള്‍ കത്തുമ്പോഴും സ്വപ്നയെ സംരക്ഷിക്കാന്‍ എച്ച്.ആര്‍.ഡി.എസിന്‍റെ തീരുമാനം

കേസ് വന്നതോടെ എച്ച്.ആർ.ഡി.എസിലെ മറ്റു ജീവനക്കാർ ജോലി രാജിവച്ചു തുടങ്ങി

MediaOne Logo

Web Desk

  • Published:

    11 Jun 2022 1:16 AM GMT

വിവാദങ്ങള്‍ കത്തുമ്പോഴും സ്വപ്നയെ സംരക്ഷിക്കാന്‍ എച്ച്.ആര്‍.ഡി.എസിന്‍റെ തീരുമാനം
X

പാലക്കാട്: വിവാദങ്ങൾക്കിടയിലും സ്വപ്ന സുരേഷിനെ സംരക്ഷിക്കാൻ തന്നെയാണ് എച്ച്.ആര്‍.ഡി.എസിന്‍റെ തീരുമാനം. കേസ് വന്നതോടെ എച്ച്.ആർ.ഡി.എസിലെ മറ്റു ജീവനക്കാർ ജോലി രാജിവച്ചു തുടങ്ങി. സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചതിന് ശേഷം 9 പേരാണ് എച്ച്.ആർ.ഡി.എസിൽ നിന്ന് രാജിവച്ചത്.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും ജോലി നൽകിയ സമയത്ത് നേരത്തെ ഉള്ള കേസുകൾ തങ്ങൾ പരിഗണിക്കുന്നില്ലെന്നാണ് എച്ച്.ആര്‍.ഡി.എസ് അധികൃതർ പറഞ്ഞത്. നിലവിലെ വിവാദങ്ങൾ നടക്കുമ്പോഴും സ്വപ്നയെ സംരക്ഷിക്കാനാണ് എച്ച്.ആര്‍.ഡി.എസിന്‍റെ തീരുമാനം.

സ്വപ്നക്ക് എതിരെ പുതിയ കേസ് എടുത്ത ദിവസം സ്വപ്നയുടെ ഡ്രൈവറായ സുഭാഷ്,വീട്ടുജോലിക്കാരി ജ്യോതി എന്നിവർ രാജിവെച്ചു. സ്വപ്ന ജോലിയിൽ കയറിയതിന് ശേഷം 9 പേരാണ് എച്ച്.ആര്‍.ഡി.എസിൽ നിന്നും രാജിവച്ചത്. തൊടുപുഴ ഓഫീസിലെ സെന്‍റര്‍ മാനേജർ ഉൾപെടെ 4 പേർ രാജി വെച്ചു. പാലക്കാട് ഓഫീസിലെ അഡ്മിനിസ്ട്രേറ്ററും രണ്ട് അസോസിയേറ്റ് പ്രേജക്റ്റ് ഡയറക്ടർമാർമാരും രാജിവച്ചു. എത്ര ഉദ്യോഗസ്ഥർ പോയാലും സ്വപ്നയെ സംരക്ഷിക്കാനാണ് എച്ച്.ആർ.ഡി.എസ് തീരുമാനം.

സി.എസ്.ആർ ഫണ്ട് എച്ച്.ആര്‍.ഡി.എസിലേക്ക് എത്തിക്കുക എന്നതാണ് സ്വപ്നയുടെ പ്രധാന ചുമതല. ശബളത്തിന് പുറമെ കാറും ഫ്ലാറ്റുമെല്ലാം നൽകിയിട്ടുണ്ട്. കേവലം ഒരു ഉദ്യോഗസ്ഥക്ക് ലഭിക്കുന്ന പരിഗണനക്കപ്പുറം സ്വപ്നക്ക് ലഭിക്കുന്നുണ്ട്. എച്ച്.ആര്‍.ഡി.എസിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ആരോപണങ്ങൾ ഉയരുന്നുണ്ട്. കേരളം മുഴുവൻ ഉറ്റുനോക്കുന്ന വിവാദങ്ങൾ എച്ച്.ആര്‍.ഡി.എസ് കേന്ദ്രീകരിച്ച് നടക്കുമ്പോഴും സെക്രട്ടറി അജീകൃഷ്ണൻ ദുബൈയിൽ തുടരുന്നതും ദുരൂഹമാണ്.



TAGS :

Next Story