Quantcast

ഹയർ സെക്കൻഡറി - വിഎച്ച്സി പരീക്ഷകൾ ഇന്ന് പൂര്‍ത്തിയാകും

29,337 കുട്ടികൾ വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളും എഴുതി.

MediaOne Logo

Web Desk

  • Updated:

    2024-03-26 01:12:08.0

Published:

26 March 2024 1:11 AM GMT

HSS Exam kerala
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംവർഷ ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. 4,41,213 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളും എഴുതി. മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും.

77 ക്യാമ്പുകളിലായി 25000ത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളും ഏപ്രിൽ 3ന് തന്നെ ആരംഭിക്കും. 8 ക്യാമ്പുകളിലാായി 2200 അധ്യാപകർ ആണ് ഈ മൂല്യനിർണയത്തിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം.

ആകെ 2017 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫ് മേഖലയിലും ലക്ഷദ്വീപിലും മാഹിയിലും പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു. ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ നേരത്തെ പൂർത്തിയായിട്ടുണ്ട്.




TAGS :

Next Story