Quantcast

കൊച്ചി കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ വന്‍തീപിടിത്തം; നാല് പേര്‍ക്ക് പരിക്ക്, നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നു

പതിനഞ്ച് യൂണിറ്റ് ഫയര്‍ പോഴ്സ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    13 May 2023 5:13 PM

Published:

13 May 2023 2:58 PM

Kochi Info Park, Fire, Fire Force, കൊച്ചി ഇന്‍ഫോ പാര്‍ക്ക്
X

കൊച്ചി: കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ വന്‍തീപിടിത്തം. ജിയോ ഇൻഫോ പാര്‍ക്ക് ഐ.ടി കമ്പനിയിലാണ് സംഭവം. നാല് നിലയുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. ആറ് മണിയോടെ ആരംഭിച്ച തീപിടിത്തം പിന്നീട് നാലാം നിലയിലേക്കും പടര്‍ന്നു പിടിച്ചു.

നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായിട്ടാണ് വിവരം. അഞ്ചു പേരെ പരിക്കുകളോടെ പുറത്തെത്തിച്ചു. ഇതില്‍ ഒരാള്‍ ഫയര്‍ഫോഴ്സ് ജീവനക്കാരനാണ്.

പതിനഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തീപിടിച്ചതിന് പിന്നാലെ സംഭവ സ്ഥലത്ത് വന്‍ ഗതാഗത കുരുക്കിനാണ് വഴിവെച്ചത്.

TAGS :

Next Story