Quantcast

നരബലി: പൊലീസിന് വിഴ്ച പറ്റിയെന്ന് പത്മത്തിന്റെ കുടുംബം

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് ഷാഫി പത്മത്തെ കൊണ്ടുപോയതെന്ന പൊലീസ് വാദം അംഗീകരിക്കാനാവില്ലെന്ന് സഹോദരി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    17 Oct 2022 2:59 AM

നരബലി: പൊലീസിന് വിഴ്ച പറ്റിയെന്ന് പത്മത്തിന്റെ കുടുംബം
X

കൊച്ചി: റോസ്‌ലിന്റെ തിരോധാനം പൊലീസ് ശരിയായ രീതിയിൽ അന്വേഷിച്ചിരുന്നെങ്കിൽ പത്മം കൊല്ലപ്പെടുമായിരുന്നില്ലെന്ന് മകൻ സേട്ട്. ജൂണിലാണ് റോസ്‌ലിനെ കാണാതാവുന്നത്. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടുപിടിക്കാൻ പൊലീസിന് കഴിയാത്തതുകൊണ്ടാണ് തങ്ങൾക്ക് അമ്മയെ നഷ്ടമായതെന്നും മകൻ പറഞ്ഞു.

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് ഷാഫി പത്മത്തെ കൊണ്ടുപോയതെന്ന പൊലീസ് വാദം അംഗീകരിക്കാനാവില്ലെന്ന് സഹോദരി പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ പോകുന്ന പ്രായമല്ല അവർക്കുള്ളത്. ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് കൊണ്ടുപോയതാകാനാണ് സാധ്യത. 16 വർഷമായി പത്മം കൊച്ചിയിൽ താമസിക്കുന്നു. ദൂരത്തേക്ക് പോകാറില്ല. പണത്തിന് പിന്നാലെ പോകുന്ന ആളല്ല പത്മമെന്നും സഹോദരി പറഞ്ഞു.

TAGS :

Next Story