Quantcast

കൊലപാതകത്തിന് പിന്നിൽ ഷാഫിക്ക് മറ്റ് താൽപര്യങ്ങൾ? കൂടുതൽ സ്ത്രീകളെ വലയിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംശയം

അന്വേഷണത്തിൽ നിർണായകമായത് കൊല്ലപ്പെട്ട പത്മയുടെ ടവർ ലൊക്കേഷനെന്ന് കൊച്ചി എസിപി

MediaOne Logo

Web Desk

  • Updated:

    2022-10-12 02:13:38.0

Published:

12 Oct 2022 12:51 AM GMT

കൊലപാതകത്തിന്  പിന്നിൽ ഷാഫിക്ക് മറ്റ് താൽപര്യങ്ങൾ? കൂടുതൽ സ്ത്രീകളെ വലയിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംശയം
X

പത്തനംതിട്ട: ഇരട്ടനരബലിൽ അറസ്റ്റിലായ മൂന്ന് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി ഷാഫി മുമ്പും സ്ത്രീകളെ കടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. അന്വേഷണത്തിൽ നിർണായകമായത് കൊല്ലപ്പെട്ട പത്മയുടെ ടവർ ലൊക്കേഷനെന്ന് കൊച്ചി എസിപി മീഡിയവണിനോട് പറഞ്ഞു.

പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്. ഇതിനായി ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ സമർപ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷണമാണ് പൊലീസ് ലക്ഷ്യം.

പത്തനംതിട്ടയിലെ തെളിവെടുപ്പിന് ശേഷം ഇന്നലെ രാത്രിയാണ് തിരുവല്ലയിൽ നിന്ന് പ്രതികളെ കൊച്ചിയിൽ എത്തിച്ചത്. പ്രധാന പ്രതി ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരെ രാവിലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. നരബലിയുടെ മുഖ്യആസൂത്രകനായ ഷാഫിക്ക് ദമ്പതികളുമായുള്ള ബന്ധമാണ് പൊലീസ് പരിശോധിക്കുന്നത്. പണത്തിന് വേണ്ടി മാത്രമല്ല, കൊലപാതകത്തിന് പിന്നിൽ മറ്റ് താൽപര്യങ്ങൾ ഷാഫിക്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം.

മൂവരും ചേർന്നാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ലോട്ടറി വിൽപന നടത്തുന്ന കൂടുതൽ സ്ത്രീകളെ ഷാഫി വലയിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഇത്തരത്തിലെ ആവശ്യങ്ങൾക്ക് സ്ത്രീകളെ ഇതിന് മുമ്പും കടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷാഫി ഇതിന് മുമ്പ് ഉൾപ്പെട്ട കേസുകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇതിനായി ഷാഫിയെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഭഗവൽ സിംഗ്-ലൈല ദമ്പതികൾ നടത്തിയിട്ടുള്ള ആഭിചാര ക്രിയകളെ കുറിച്ചുള്ള അന്വഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലെ പൊലീസ് സംഘങ്ങളുടെ സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്.

ഇന്നലെ കണ്ടെത്തിയ പത്മത്തിന്റെയുംറോസ്ലിന്റെയും മൃതദേഹാവശിഷ്ടങ്ങളുടെ ഡി.എൻ.എ പരിശോധന ഫലം ഇന്ന് ലഭിക്കും.


TAGS :

Next Story