യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; ഷാജൻ സ്കറിയക്കെതിരെ കേസ്
ഷാജൻ സ്കറിയയെ കൂടാതെ രണ്ട് യുട്യൂബർമാർക്കെതിരേയും കേസുണ്ട്
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് ആണ് കേസെടുത്തത്.
പരാതിക്കാരിയായ നടി മുമ്പ് സിനിമ താരങ്ങൾക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണത്തിൽ താൻ പറയാത്ത കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ ഷാജൻ സ്കറിയ അവതരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വാർത്ത നൽകിയെന്നാണ് കേസ്. ഷാജൻ സ്കറിയയെ കൂടാതെ രണ്ട് യുട്യൂബർമാർക്കെതിരേയും കേസുണ്ട്
Next Story
Adjust Story Font
16