ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിയ്യൂർ ജയിലിൽ തടവുകാരന്റെ നിരാഹാര സമരം
മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ രാജീവനാണ് ഫലസ്തീനികൾക്ക് വേണ്ടി ജയിലിൽ നിരാഹാരമനുഷ്ഠിക്കുന്നത്.
തൃശൂർ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയിലിൽ തടവുകാരന്റെ നിരാഹാര സമരം. മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ രാജീവനാണ് ഫലസ്തീനികൾക്ക് വേണ്ടി ജയിലിൽ നിരാഹാരമനുഷ്ഠിക്കുന്നത്. യു.എ.പി.എ ചുമത്തി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് തടവുകാരനാണ് രാജീവൻ.
അതിനിടെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച ഹോളിവുഡ് നടി ആഞ്ജലീന ജോളിക്കെതിരെ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് രംഗത്തെത്തി. പലായനം ചെയ്യാൻ ഒരു വഴിയുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഒരു ജനതക്കുമേൽ നടത്തുന്ന മനപ്പൂർവമായ ബോംബാക്രമണമാണ് ഇതെന്നും ലോകരാജ്യങ്ങൾ ഈ ക്രൂരത കണ്ടുകൊണ്ടിരിക്കുകയാണെന്നും ആഞ്ജലീന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.
Next Story
Adjust Story Font
16