പിറവത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി; മക്കൾക്കും വെട്ടേറ്റു
വെട്ടേറ്റ കുട്ടികൾ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്.
കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴിയില്‍ ഇന്ന് പുലർച്ചെയാണ് സംഭവം.
58കാരനായ തറമറ്റത്തിൽ ബേബി എന്നയാളാണ് ഭാര്യ സ്മിത (47)യെ വെട്ടിക്കൊന്ന് തൂങ്ങിമരിച്ചത്.
പെൺമക്കളായ ഫെബയെയും അന്നയേയും ബേബി വെട്ടിപ്പരിക്കേൽപ്പിച്ചു. വെട്ടേറ്റ കുട്ടികൾ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ജീവനൊടുക്കലിനും കാരണമെന്നാണ് പൊലീസ് യിക്കുന്നത്.
പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വിശദമായി പരിശോധിച്ചു. മുറികളിലും സിറ്റൗട്ടിലും മണ്ണെണ്ണയൊഴിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി.
കൊലയ്ക്ക് ശേഷം വീട് കത്തിക്കാനും ബേബി ശ്രമിച്ചെന്നാണ് പൊലീസ് കരുതുന്നത്. വീടിന്റെ ചുമരിൽ ചില കാര്യങ്ങൾ എഴുതിവച്ചിട്ടുമുണ്ട്. ഫോറൻസിക് വിഭാഗമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Adjust Story Font
16