തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കൊഴുപ്പിള്ളി സ്വദേശി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നത്
![Thrissur murder Thrissur murder](https://www.mediaoneonline.com/h-upload/2024/01/22/1407475-crime-scene.webp)
പ്രതീകാത്മക ചിത്രം
തൃശൂര്‍: തൃശൂർ കൊരട്ടി ഖന്നാ നഗറിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊഴുപ്പിള്ളി സ്വദേശി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നത്. തടയാൻ ശ്രമിച്ച രണ്ട് മക്കൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. ബിനു ഇപ്പോള്‍ ഒളിവിലാണ്.
Next Story
Adjust Story Font
16