Quantcast

'വെള്ളാപ്പള്ളിക്ക് ആള് മാറി പോയി, കേരളത്തിൽ ജാതി സെൻസസ് നടത്തണം'; ഹുസൈൻ മടവൂർ

വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മടവൂർ

MediaOne Logo

Web Desk

  • Published:

    10 Jun 2024 11:39 AM GMT

Hussain Madavoor,Hussain Madavoor quits panel post in protest against Natesan’s remark,latest malayalam news,വെള്ളാപ്പള്ളി നടേശന്‍,ഹുസൈന്‍ മടവൂര്‍,ന്യൂനപക്ഷപ്രീണനം
X

വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾക്ക് മറുപടിയില്ലെന്ന് ഹുസൈൻ മടവൂർ. വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. വെള്ളാപ്പള്ളിക്ക് ആള് മാറി പോയി.കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും ഹുസൈൻ മടവൂർ മീഡിയവണിനോട് പറഞ്ഞു.

'ഏതാണ്ട് 28-30 ശതമാനം മുസ്‍ലിംകളുണ്ട് കേരളത്തിൽ. വെള്ളാപ്പള്ളി പറഞ്ഞതനുസരിച്ചാണെങ്കിൽ എല്ലാ രംഗത്തും മുസ്‍ലിംകൾ 30 ശതമാനത്തിലേറെയുണ്ടാകണം. മന്ത്രിമാർ,എം.പിമാർ,എം.എൽ.എമാർ,സർക്കാർ ജീവനക്കാർ ഈ രംഗത്തുള്ള ആളുകളുടെ എണ്ണം സർക്കാർ പുറത്ത് വിടണം. ജാതി സെൻസസ് എടുക്കേണ്ടത് നിർബന്ധമാണ്'.ഹുസൈൻ മടവൂർ പറഞ്ഞു.

ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തി എന്നായിരുന്നു നവോത്ഥാന സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ഈ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഹുസൈൻ മടവൂർ കേരള നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു.


TAGS :

Next Story