Quantcast

നേതാക്കള്‍ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈദരലി തങ്ങള്‍

ഒറ്റക്കെട്ടായി മുന്നോട്ടുപോവേണ്ട സമയത്ത് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല

MediaOne Logo

Web Desk

  • Published:

    14 Jun 2021 6:44 AM GMT

നേതാക്കള്‍ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈദരലി തങ്ങള്‍
X

പാര്‍ട്ടി അച്ചടക്കത്തെ ബാധിക്കുന്ന തരത്തില്‍ നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും ഗൗരവമേറിയതാണ് ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് തങ്ങള്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങളില്‍ അയവ് വന്നാലുടന്‍ സംസ്ഥാന പ്രവര്‍ത്തകസമിതി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തും. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എല്ലാ ഘടങ്ങളിലും വേണ്ട ചര്‍ച്ചകള്‍ നടത്തി സംഘടന സുശക്തമായി മുന്നോട്ടുപോവും.

ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവേണ്ട അവസരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മീഡിയാവണിന് നല്‍കിയ അഭിമുഖത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. പാര്‍ട്ടിയില്‍ ഭരണഘടനാപരമായി സമിതികളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും ഷാജി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തങ്ങളുടെ പ്രതികരണം.

TAGS :

Next Story