Quantcast

ആരോഗ്യമന്ത്രി നെഗറ്റീവ് കമന്റ് പറയുമെന്ന് വിശ്വസിക്കുന്നില്ല, ഡോക്ടർ മരിച്ച കാര്യം അറിയിച്ചപ്പോൾ കരയുകയായിരുന്നു': ഐ.എം.എ സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹ്

'ഡോക്ടർമാർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്റെ നിയമസഭാ പ്രസംഗം ആളുകളിൽ പ്രകോപനമുണ്ടാക്കുന്നത്'

MediaOne Logo

Web Desk

  • Updated:

    2023-05-11 03:32:09.0

Published:

11 May 2023 2:16 AM GMT

kottarakkara doctor murder case
X

തിരുവനന്തപുരം: ഡോ. വന്ദനക്ക് മതിയായ അനുഭവ പരിചയമില്ലെന്ന് ആരോഗ്യമന്ത്രി പറയുമെന്ന് കരുതുന്നില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹ്. മരിച്ചയാളെ കുറിച്ച് മന്ത്രി നെഗറ്റീവ് കമന്റ്പറയുമെന്ന് വിശ്വസിക്കുന്നില്ല. ഡോക്ടർ മരിച്ച കാര്യം അറിയിച്ചപ്പോൾ മന്ത്രി കരയുകയായിരുന്നു. ഡോക്ടർമാർക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ നിയമസഭാ പ്രസംഗം ആളുകളിൽ പ്രകോപനമുണ്ടാക്കുന്നതാണെന്നും സുൽഫി നൂഹ് മീഡിയവണിനോട് പറഞ്ഞു.

കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനമായിരുന്നു ഉയര്‍ന്നിരുന്നത്. ആശുപത്രിയിൽ മതിയായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നുവെന്നും വന്ദനയുടെ പരിചയക്കുറവ് തിരിച്ചടിയായി എന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ വാദം. ആക്രമണം ഉണ്ടായപ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു. ഓടാൻ കഴിയാതെ വീണുപോയപ്പോഴാണ് വന്ദന അക്രമിക്കപ്പെട്ടതെന്നും മന്ത്രിയുടെ ന്യായീകരണം.ഇതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.എന്നാൽ ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ചു. ഇത്തരത്തിൽ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണെന്നും ആരോഗ്യമന്ത്രി പിന്നീട് പറഞ്ഞു.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (25)കൊല്ലപ്പെട്ടത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു.

ലഹരിക്ക് അടിമയായ സന്ദീപുമായി ബുധനാഴ്ച പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് സന്ദീപിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ വന്ദനയെ കുത്തിയത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്താണ് കുത്തിപരിക്കേൽപ്പിച്ചത്.


TAGS :

Next Story