Quantcast

സരിതയെ എനിക്കറിയില്ല, ഒരു കാര്യവുമില്ലാതെ എന്‍റെ പിറകെ നടക്കുകയാണ്; സ്വപ്ന സുരേഷ്

സരിതയുള്‍പ്പെടെ ആരും തന്‍റെ രഹസ്യമൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്

MediaOne Logo

Web Desk

  • Published:

    8 Jun 2022 4:47 AM

സരിതയെ എനിക്കറിയില്ല, ഒരു കാര്യവുമില്ലാതെ എന്‍റെ പിറകെ നടക്കുകയാണ്; സ്വപ്ന സുരേഷ്
X

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്.നായരെ തനിക്കറിയില്ലെന്നും ഒരു കാര്യവുമില്ലാതെ തന്‍റെ പിറകെ നടക്കുകയാണെന്നും നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. സരിതയുള്‍പ്പെടെ ആരും തന്‍റെ രഹസ്യമൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. സരിതയെ അറിയില്ല. അവര്‍ തന്‍റെ അമ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും സ്വപ്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ട്. പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെ വ്യക്തിപരമായി അറിയില്ല. ഈ പ്രശ്നങ്ങൾ വന്നപ്പോൾ അദ്ദേഹം ബന്ധപ്പെടാൻ ശ്രമിച്ചുവെന്നത് സത്യമാണ്. താൻ എഴുതിയ എന്തെങ്കിലും ഉണ്ടെങ്കിൽ പി.സി.ജോർജിന് പുറത്തുവിടാമെന്നും സ്വപ്ന പറഞ്ഞു. പറഞ്ഞു തീര്‍ന്നിട്ടില്ലെന്നും ഇനിയും പറയാനുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

താൻ പറഞ്ഞ് കഴിഞ്ഞിട്ടില്ല. കമലയും വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ല. താൻ മാത്രമാണ് എല്ലാ പ്രയാസങ്ങളും നേരിടുന്നത്. സരിതയെ എനിക്കറിയില്ല, ഒരു കാര്യവുമില്ലാതെ എന്‍റെ പിറകെ നടക്കുകയാണ്; സ്വപ്ന സുരേഷ്ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. താൻ പറയുന്നത് വ്യക്തികളെക്കുറിച്ചാണ്. പിണറായി വിജയൻ, കമല, വീണ, ശിവശങ്കർ എന്നിവരെക്കുറിച്ചാണ് അവരുടെ പദവികളെക്കുറിച്ചാണെന്നും സ്വപ്ന പറഞ്ഞു.



TAGS :

Next Story