Quantcast

'പോലീസില്‍ വിശ്വാസമില്ല,കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കും': അനുപമ

നിരന്തരം പരാതി നല്‍കിയിട്ടും പോലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ തിരുവനന്തപുരത്ത് പഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 Oct 2021 4:20 AM GMT

പോലീസില്‍ വിശ്വാസമില്ല,കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കും: അനുപമ
X

പൊലീസിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് അനുപമ. അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന പൊലീസ് റിപ്പോർട്ട് തെറ്റാണ്. സെപ്റ്റംബർ മാസത്തിൽ നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആര്‍ എടുത്തത്. വീഴ്ച പറ്റിയിട്ടില്ല എന്ന റിപ്പോര്‍ട്ട് കാണുമ്പോൾ നിലവിലുള്ള വിശ്വാസം കൂടെ നഷ്ടപ്പെട്ടു. അച്ഛനെതിരെ കേസെടുക്കാൻ ഡി.ജി.പി ബെഹ്റ ഡി.വൈ.എസ്.പിക്ക് നിർദേശം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അനുപമ പറഞ്ഞു.

പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുഞ്ഞിനെ കണ്ടെത്താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. നിരന്തരം പരാതി നല്‍കിയിട്ടും പോലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ തിരുവനന്തപുരത്ത് പഞ്ഞു.

തന്‍റെ സമ്മതമി​ല്ലാ​തെ കു​ഞ്ഞി​നെ ദ​ത്തു​ന​ൽ​കി​യ സം​ഭ​വ​ത്തി​ലാണ് ഇന്നലെ സെ​ക്ര​ട്ടേറിയറ്റിന്​ മു​ന്നി​ൽ അ​നു​പ​മ നി​രാ​ഹാ​ര​മി​രു​ന്നത്. സ​മ​രം ആ​രം​ഭി​ക്കും​മു​മ്പ് മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​നു​പ​മ​യെ ഫോ​ണി​ൽ വി​ളി​ച്ച് നി​യ​മ​സ​ഹാ​യം ഉ​റ​പ്പു​ന​ൽ​കിയിരുന്നു. ഇതിന് പി​ന്നാ​ലെ​ അ​നു​പ​മ​ക്ക്​ അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​. ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ​ നി​ന്ന്​ ദ​ത്ത് ന​ൽ​കി​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​ന്‍റെ ദ​ത്ത് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ഗ​വ. പ്ലീ​ഡ​റോട് സ​ർ​ക്കാ​ർ നി​ർ​ദേ​ശിച്ചിരുന്നു.


TAGS :

Next Story