ആറ്റിങ്ങൽ മണ്ഡലത്തിൽ 1,72,000 കള്ളവോട്ടുകൾ ഞാൻ കണ്ടെത്തി: അടൂർ പ്രകാശ്
സിദ്ധാർഥന്റെ മരണത്തിൽ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം താഴെത്തട്ടിലേക്ക് പോകണമെന്നു അടൂർ പ്രകാശ്
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർക്കപ്പെട്ടെന്ന ആരോപണവുമായി സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർഥിയുമായ അടൂർ പ്രകാശ്. 1,72,000 കള്ളവോട്ടുകൾ താൻ കണ്ടെത്തിയെന്നും ഇതേക്കുറിച്ച് പരാതി നൽകിയെന്നും അടൂർ പ്രകാശ് മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ തവണ 1,14,000 കള്ളവോട്ടുകൾ ചേർക്കപ്പെട്ടു. അതുകൊണ്ടുതന്നെ അന്ന് 58,000 പേർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇത്തവണ ചേർക്കപ്പെട്ട കള്ളവോട്ടുകളുടെ എണ്ണം 1,72,000 ആണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലടക്കം പരാതി നൽകിയെന്നും അടൂർ പ്രകാശ് പറഞ്ഞു.
പൂക്കോട് സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ നാടായ നെടുമങ്ങാട്‌നിന്നാണ് അടൂർ പ്രകാശ് രാവിലെ റോഡ് ഷോ ആരംഭിച്ചത്. സിദ്ധാർഥന്റെ മരണത്തിൽ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം താഴെത്തട്ടിലേക്ക് പോകണമെന്നും പലരും സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയുള്ള അവസരം ഉണ്ടായിക്കൂടെന്നും അടൂർ പ്രകാശ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷക്കാലം താൻ ഒളിച്ചോടിയില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങൾ തന്നെ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16