'എനിക്കെതിരെ കേസ് വേണം'; ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി വിനായകൻ
'വിനായകനെതിരെ കേസ് വേണ്ട' എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു വിനായകന്റെ പ്രതികരണം
ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി നടൻ രംഗത്തെത്തി. തനിക്കെതിരെ കേസ് എടുക്കൂ എന്നാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്. 'വിനായകനെതിരെ കേസ് വേണ്ട' എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു വിനായകന്റെ പ്രതികരണം.
വിനായകൻ വിഷയത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറുയുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംഭവത്തിൽ പൊലീസ് വിനായകനെ ചോദ്യം ചെയ്യുകയും വിനായകന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ഫോൺ പൊലീസ് ഫോറൻസിക് പരിശോധനക്കയച്ചു. ഉമ്മൻ ചാണ്ടിയെ അവഹേളിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ചിലരിൽ നിന്നുണ്ടായ കപട പ്രതികരണങ്ങൾ കണ്ട് പ്രതികരിച്ച് പോയതാണെന്നും വിനായകൻ മൊഴി നൽകിയിരുന്നു.
Adjust Story Font
16