Quantcast

'തെളിവെടുപ്പിനിടെ ചെന്താമര തന്നെ നോക്കി പല ആം​ഗ്യങ്ങളും കാണിച്ചു; ചെന്താമര മരിക്കാതെ പേടി മാറില്ല': പ്രദേശവാസി പുഷ്പ

മുൻപും പുഷപക്ക് നേരെ ഇയാൾ വധഭീഷണി മുഴക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    4 Feb 2025 4:31 PM

Published:

4 Feb 2025 10:27 AM

തെളിവെടുപ്പിനിടെ ചെന്താമര തന്നെ നോക്കി പല ആം​ഗ്യങ്ങളും കാണിച്ചു; ചെന്താമര മരിക്കാതെ പേടി മാറില്ല: പ്രദേശവാസി പുഷ്പ
X

നെന്മാറ : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിലായിട്ടും ഭയം വിട്ടുമാറാതെ ബോയിൻ കോളനിയിലെ താമസക്കാർ. തെളിവെടുപ്പിന് വന്നപ്പോഴും ചെന്താമര തന്നെ നോക്കി ഭീഷണിപ്പെടുത്തിയെന്ന് പ്രദേശവാസിയായ പുഷ്പ പറയുന്നു. മുൻപും പുഷപക്ക് നേരെ ഇയാൾ വധഭീഷണി മുഴക്കിയിരുന്നു. ചെന്താമരക്ക് വധശിക്ഷ നൽകാതെ ഭയം മാറില്ലെന്നാണ് ഇവർ പറയുന്നത്.

ചെന്തരമര ജയിൽ ചാടിക്കടന്ന് കൊല്ലുമെന്ന പേടിയിലാണെന്നും; രണ്ട് പേരെയും കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര പറഞ്ഞതായും ബോയിൻവാസികൾ പറഞ്ഞു. തെളിവെടുപ്പ് സമയത്ത് തന്നെ നോക്കി പല അംഗങ്ങളും കാണിച്ചെന്നും പൊലീസുകാരെല്ലാം കണ്ടെന്നും പുഷ്പ പറയുന്നു. ചെന്താമര മരിക്കാതെ പേടി മാറില്ലെന്നും അയാളെ തൂക്കി കൊല്ലണമെന്നും പുഷ്പ പറയുന്നു.

അതേസമയം, ചെന്താമരയുമായുള്ള ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. കൊലപ്പെടുത്തിയതെങ്ങനെയെന്ന് ചെന്താമര പൊലീസിനോട് വിശദീകരിച്ചു. കൊലക്കുശേഷം രക്ഷപ്പെട്ടതും ഒളിവിൽ കഴിഞ്ഞ സ്ഥലവും പൊലീസിന് കാണിച്ചുനൽകി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയത്. നാളെ വൈകിട്ട് മൂന്ന് മണി വരെയാണ് ചെന്താമരയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്


TAGS :

Next Story