'അയൽവാസി പുഷ്പയെ കൊല്ലാത്തതിൽ നിരാശ; ഒരു ദിവസത്തെ പരോൾ പോലും ആവശ്യപ്പെടില്ല': നെന്മാറ കൊലപാതക കേസ് പ്രതി ചെന്താമര
'ഇനി പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടു; താൻ ചെയ്തത് വലിയ തെറ്റ്'

നെന്മാറ: നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതിയുടെ ചോദ്യം ചെയ്യലിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അയൽവാസി പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിൽ കടുത്ത നിരാശയുണ്ടെന്ന് പ്രതി ചെന്താമര. താൻ ചെയ്തത് വലിയ തെറ്റാണെന്നും ഒരു ദിവസത്തെ പരോൾ പോലും ആവശ്യപ്പെടില്ലെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.
പുഷയാണ് തന്റെ കുടുംബം തകർത്തതെന്നും താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പോലീസിൽ പരാതി കൊടുത്തതിൽ പുഷ്പക്ക് പങ്കുണ്ടെന്ന് പ്രതി. ഇനി പുറത്ത് ഇറങ്ങാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടു എന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിനിടെ ചെന്താമര തന്നെ ഭീഷ്ണിപ്പെടുത്തിയതായും ചെന്താമര മരിക്കാതെ പേടി മാറില്ലെന്നും അയാളെ തൂക്കി കൊല്ലണമെന്നും പുഷ്പ മീഡിയ വണിനോട് പറഞ്ഞിരുന്നു.
പാലക്കാട് നെന്മാറ ഇരട്ട കൊലപാതകത്തിലെ പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പോത്തുണ്ടിയിലെ ബോയൻ കോളനിയിലും, പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടന്നത്. സുധാകരനെയും,ലക്ഷ്മിയെയും വെട്ടി കൊലപ്പെടുത്തിയതും, കൊലപാതകത്തിനുശേഷം വീടിൻറെ പിന്നിലൂടെയാണ് ചാടി ഓടിയതെന്നും, സിമ്മും ഫോണും ഉപേക്ഷിച്ച് വൈകുന്നേരം വരെ സമീപത്തെ കനാലിൽ ഇരുന്നതായും ചെന്താമര പോലീസിനോട് വിവരിച്ചു. കനാലിലെ ഓവിലൂടെയാണ് വൈകിട്ട് മല കയറിയതെന്നും ഇയാൾ വിശദീകരിച്ചു.
Adjust Story Font
16