മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെ രക്ഷിക്കാൻ ശ്രമം? ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ
മുസ്‌ലിം ഗ്രൂപ്പ് ഉണ്ടാക്കിയതും പൊലീസിൽ വ്യാജ പരാതി നൽകിയതും മെമ്മോയിൽ ഉൾപ്പെടുത്തിയില്ല
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് കേസിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന്റെ രക്ഷിക്കാൻ ശ്രമം. ഉദ്യോഗസ്ഥനെതിരായ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി സർക്കാരിന്റെ ചാർജ് മെമ്മോ. മുസ്‌ലിം ഗ്രൂപ്പ് ഉണ്ടാക്കിയതും പൊലീസിൽ വ്യാജ പരാതി നൽകിയതുമൊന്നും മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ചാർജ് മെമ്മോയുടെ പകർപ്പ് മീഡിയവണിനു ലഭിച്ചു.
ഉദ്യോഗസ്ഥൻ പൊലീസിനു നൽകിയ സ്‌ക്രീൻഷോട്ടും റിപ്പോർട്ടും ചാർജ് മെമ്മോയിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഉന്നത നിർദേശപ്രകാരമായിരുന്നു താൻ ഗ്രൂപ്പുകൾ ഉണ്ടാക്കിയതെന്ന് ഗോപാലകൃഷ്ണൻ സ്‌ക്രീൻഷോട്ടിൽ പറയുന്നുണ്ട്. ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചുവെന്നു മാത്രമാണ് മെമ്മോയിൽ പറയുന്നത്.
ഒരു ദിവസം വൈകിയാണ് ഗ്രൂപ്പ് നിർമിച്ച സംഭവത്തിൽ ഉദ്യോഗസ്ഥൻ വിശദീകരണം നൽകുന്നത്. ഗോപാലകൃഷ്ണൻ ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഒക്ടോബർ 31നാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു വിശദീകരണം നൽകുന്നത് നവംബർ ഒന്നിന് ഉച്ചയ്ക്ക് 2.28നുമായിരുന്നു.
വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ്. മറ്റു ഗുരുതരാരോപണങ്ങൾ ചാർജ് മെമോയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇത് ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയരുന്നുണ്ട്.
Summary: Attempt to save IAS officer K. Gopalakrishnan in Mallu Hindu WhatsApp group case as government's charge memo drops serious allegations against the officer
Adjust Story Font
16