Quantcast

ഐസിയു പീഡനക്കേസ്; സമരം അവസാനിപ്പിക്കുന്നതായി അതിജീവിത

അന്വേഷണ റിപ്പോർട്ട് ഉടൻ നൽകുമെന്ന ഐജി യുടെ ഉത്തരവിൽ വിശ്വസിച്ചാണ് സമരം നിർത്തുന്നതെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 May 2024 10:32 AM GMT

ICU torture case; Atihivti says that the strike is ending,Calicut medical college,
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ സമരം അവസാനിപ്പിക്കുന്നതായി അതിജീവിത. കമ്മീഷണർ ഓഫീസിന് മുന്നിലെ സമരമാണ് അവസാനിപ്പിക്കുന്നത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ നൽകുമെന്ന ഐജി യുടെ ഉത്തരവിൽ വിശ്വസിച്ചാണ് സമരം നിർത്തുന്നതെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ സഹായം ചെയ്ത സമര സമിതിക്കും മാധ്യമ സുഹൃത്തുക്തൾക്കും നന്ദി രേഖപ്പെടുത്തുന്നു. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നിയമപരമായി തുടർ നടപടികൾ സ്വീകരിക്കുമെന്നും അതിജീവത പറഞ്ഞു.

വൈദ്യപരിശോധന നടത്തിയ കെ വി പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവൻ രേഖപ്പടുത്തിയില്ലെന്നുമാണ് അതിജീവിതയുടെ പരാതി. കൂടാതെ ശരീരത്തിൽ കണ്ട മുറിവുകൾ രേഖപ്പെടുത്താൻ നേഴ്‌സുമാർ പറഞ്ഞപ്പോൾ ഡോക്ടർ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറുകയും പിന്നീട് അന്വേഷണം നടത്തുകയും ചെയ്തത്.

Next Story