Quantcast

ഇടുക്കിയിൽ മരണവീട്ടിൽ എത്തിയവർക്കിടയിലേക്ക് ബൊലേറോ പാഞ്ഞുകയറി; ഒരു മരണം

നിയന്ത്രണം വിട്ട വാഹനം മൂന്നുപേരെ ഇടിച്ചുതെറിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    8 Jun 2024 12:54 PM

Published:

8 Jun 2024 12:36 PM

idukki accident
X

ഇടുക്കി: ഇടുക്കി ഇരട്ടയാർ ഉപ്പുകണ്ടത്ത് സംസ്കാര ചടങ്ങിനെത്തിയവർക്കിടയിലേക്ക് വാഹനം പാഞ്ഞ് കയറി ഒരാൾ മരിച്ചു. ഉപ്പുകണ്ടം സ്വദേശി നെല്ലംപുഴയിൽ സ്കറിയ ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്ത് റോഡിന് സമീപം നിന്നവർക്കിടയിലേക്ക് ഇറക്കം ഇറങ്ങിവന്ന ബൊലേറോ പാഞ്ഞുകയറുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം മൂന്നുപേരെ ഇടിച്ചുതെറിപ്പിച്ചു. ഇതിനിടെ സ്‌കറിയയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്‌കറിയയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്.

സ്‌കറിയയുടെ മൃതദേഹം കട്ടപ്പന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

TAGS :

Next Story