Quantcast

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി ഉത്തരവ്

നാല് വർഷം നീണ്ട പരിശോധനകൾക്കൊടുവിലാണ് പട്ടയങ്ങൾ റദ്ദാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-01-19 16:27:18.0

Published:

19 Jan 2022 4:22 PM GMT

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി ഉത്തരവ്
X

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി ഉത്തരവ്. തുടർന്ന് സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങളും പുറത്തിറക്കി. ഉടമകൾക്ക് ദേവികുളം തഹസിൽദാർക്ക് പുതിയ അപേക്ഷ സമർപ്പിക്കാം. കെ. ഡി.എച്ച് വില്ലേജിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ അർഹരായവർക്ക് രണ്ട് മാസത്തിനുള്ളിൽ പുതിയ പട്ടയം ലഭിക്കും.

നാല് വർഷം നീണ്ട പരിശോധനകൾക്കൊടുവിലാണ് പട്ടയങ്ങൾ റദ്ദാക്കിയത്. ദേവികുളം പഞ്ചായത്തിലെ ഒൻപത് ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കായി നൽകിയ 530 പട്ടയങ്ങളാണ് റദ്ദാക്കുന്നത്. ബന്ധപ്പെട്ട നടപടികൾ 45 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ നൽകിയിരിക്കുന്ന നിർദേശം.

മൂന്നാറിലെ പട്ടയവിതരണത്തിലൂടെയാണ് എം.ഐ.രവീന്ദ്രൻ വിവാദ നായകനായത്.1999ല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങളാണ് റദ്ദ് ചെയ്യുന്നത്.


TAGS :

Next Story