Quantcast

ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു; മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും

ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും

MediaOne Logo

Web Desk

  • Updated:

    2023-06-19 01:37:55.0

Published:

19 Jun 2023 12:53 AM GMT

idukki dam water level decreased
X

ഇടുക്കി: കാലവർഷമെത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് ഡാമിലെ ജലനിരപ്പ് .

2306.3 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 31 അടിയുടെ കുറവ്. ജലനിരപ്പ് 2280 അടിയിലെത്തിയാൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. 2017ലും ഇതിന് സമാനമായ സാഹചര്യമുണ്ടായിരുന്നു. ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

തുലാവർഷ മഴ കുറഞ്ഞതും വേനൽക്കാലത്ത് വൈദ്യുതി ഉത്പാദനം വർധിച്ചതുമാണ് ജലനിരപ്പ് കുറയാൻ പ്രധാന കാരണം. 121.8 മില്ലീമീറ്റർ മഴയാണ് ഇടുക്കിയിൽ ഇതുവരെ ലഭിച്ചത്. 670 ലിറ്റർ വെള്ളമാണ് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ടത്. നിലവിൽ 4200 ഘനയടി വെള്ളം മൂലമറ്റത്തേക്ക് കൊണ്ടുപോകുന്നുണ്ട്. പ്രതിദിനം ശരാശരി 9.7 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉത്പാദനം.



TAGS :

Next Story