ഇടുക്കി അണക്കെട്ട് നാളെ തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം
അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റീ മീറ്റർ ഉയർത്തി 50 ഘനയടി ജലമാണ് ഒഴുക്കിവിടുക. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2381.78 അടിയാണ്. അരയടി കൂടി ഉയർന്നാൽ റൂൾ കർവ് പരിധിയിലെത്തും
ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് നാളെ രാവിലെ 10 മണിക്ക് തുറക്കും. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റീ മീറ്റർ ഉയർത്തി 50 ഘനയടി ജലമാണ് ഒഴുക്കിവിടുക. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2381.78 അടിയാണ്. അരയടി കൂടി ഉയർന്നാൽ റൂൾ കർവ് പരിധിയിലെത്തും. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. എമർജൻസി പ്ലാനിങ് മാനേജർ മൂന്നാം ഘട്ട മുന്നറിയിപ്പുമായി ഇന്ന് രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Next Story
Adjust Story Font
16