Quantcast

ഇടുക്കി കഞ്ഞിക്കുഴിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

പെൺകുട്ടിയുമായിട്ടുള്ള പരിചയം മുതലെടുത്ത് ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി പല തവണ കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-22 07:01:45.0

Published:

22 July 2023 6:52 AM GMT

ഇടുക്കി കഞ്ഞിക്കുഴിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
X

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കഞ്ഞിക്കുഴി ജിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായിട്ടുള്ള പരിചയം മുതലെടുത്ത് ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി പല തവണ കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

സ്കൂളിൽ നടന്ന കൗൺസിലിം​ഗിനിടയാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ഇടുക്കി വനിത പോലീസിനെ വിവരം അറിയിച്ചു. കഞ്ഞിക്കുഴി പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

TAGS :

Next Story