മറയൂരിൽ നിന്ന് മാറാതെ പടയപ്പ; ആനയെ കാട് കയറ്റണമെന്ന് നാട്ടുകാർ
പാമ്പൻമലയിൽ എത്തിയ പടയപ്പ വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്.
ഇടുക്കി: മറയൂരിലെ ജനവാസ മേഖലയിൽ നിന്ന് മാറാതെ പടയപ്പ എന്ന കാട്ടാന. കഴിഞ്ഞ രണ്ടു ദിവസമായി തലയാറിലെ ആന തോട്ടം മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് പടയപ്പ. പകൽ സമയത്തും ലയങ്ങൾക്ക് സമീപം ആന എത്തുന്നുണ്ട്. ആനയെ ഉൾവനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.
മൂന്നാറിലെ പലഭാഗങ്ങളിലായി തമ്പടിച്ചിരുന്ന പടയപ്പ കഴിഞ്ഞ ഒരു മാസകാലമായി മറയൂരിൽ തന്നെയാണ് ഉളളത്. മറയൂർ ചട്ടമൂന്നാർ ഭാഗത്തും പടയപ്പ എത്താറുണ്ട്. പാമ്പൻമലയിൽ എത്തിയ പടയപ്പ വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. പകൽ സമയത്ത് പോലും ലയങ്ങൾക്ക് സമീപം എത്തുന്നു എന്നതാണ് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. തേയില തോട്ടത്തിനു സമീപം നിലയുറപ്പിച്ചതിനാൽ തോട്ടം തൊഴിലാളികൾക്ക് പണി എടുക്കുന്നതിനോ ലയങ്ങളിൽ കഴിയാനോ പറ്റുന്നില്ല.
Next Story
Adjust Story Font
16