പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പ്രതികൾ
വീടുവിട്ടുപോയ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തായത്.
![പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പ്രതികൾ പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പ്രതികൾ](https://www.mediaoneonline.com/h-upload/2024/02/11/1410472-.webp)
ഇടുക്കി: അടിമാലിയിൽ പതിനാല് കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് (22) ആണ് അറസ്റ്റിലായത്. ചെറുതോണി സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് പ്രതികളുള്ള കേസിൽ മൂന്നുപേർക്കായി തെരച്ചിൽ തുടരുകയാണ്.
എറണാകുളം പൂയംകുട്ടി സ്വദേശികളായ രണ്ട് പേർക്കും ഒരു മലപ്പുറം സ്വദേശിക്കുമായാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. വീടുവിട്ടുപോയ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടതെന്നാണ് വിവരം. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Next Story
Adjust Story Font
16