Quantcast

അടിമാലിയിൽ 70കാരിയെ കൊലപ്പെടുത്തിയത് കഴുത്തിന് മുറിവേൽപ്പിച്ചെന്ന് റിപ്പോർട്ട്

മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്നാണു പ്രാഥമിക നിഗമനം

MediaOne Logo

Web Desk

  • Published:

    14 April 2024 8:15 AM

It is reported that a 70-year-old woman was killed in Idukkis Adimali by wounding her neck
X

ഇടുക്കി: അടിമാലിയിലെ 70കാരിയുടെ കൊലപാതകത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയത് കഴുത്തിന് മുറിവേൽപ്പിച്ചെന്ന് റിപ്പോർട്ട്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്നാണു പ്രാഥമിക നിഗമനം.

വീട് വാടകയ്ക്കു ചോദിച്ചെത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് അടിമാലിയിലെ വീട്ടിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ മകനാണ് മാതാവിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

Summary: 70-year-old woman was killed in Idukki's Adimali by wounding her neck: Reports

TAGS :

Next Story