ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്ട്രമെന്ന് എം.എ ബേബി
നരേന്ദ്രമോദിയുടെ നിലപാട് അത്യന്ത്യം ദൗർഭാഗ്യകരമാണെന്ന് എം.എ ബേബി പ്രതികരിച്ചു
ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്ട്രമെന്ന് മുതിര്‍ന്ന സി.പി.എം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി. ഫലസ്തീൻ ജനതക്കു നേരെ പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തിവരുന്ന ഫാസിസ്റ്റ് ആക്രമണങ്ങളില്‍ സഹികെട്ട് ഹമാസ് നടത്തിയ പ്രത്യാക്രമണമാണെന്നും എം.എ ബേബി പറഞ്ഞു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നരേന്ദ്രമോദിയുടെ ഇസ്രായേൽ അനുകൂല നിലപാട് അത്യന്ത്യം ദൗർഭാഗ്യകരമാണെന്ന് എം.എ ബേബി പ്രതികരിച്ചു. ജറുസലേം തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം വേണമെന്നും ബേബി പറഞ്ഞു
248 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതേ തുടർന്നാണ് ഹമാസ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭൂപ്രദേശങ്ങൾ ഇസ്രായേൽ കൈക്കലാക്കി. യു.എൻ പ്രമേയം അംഗീകരിക്കണമെന്നും പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടു നൽകാൻ ഇസ്രായേൽ തയ്യാറാകണം. പ്രശ്നം പരിഹരിക്കാൻ ഇരു രാഷ്ട്രങ്ങളും തത്വം പാലിക്കേണ്ടിവരും. ഐക്യരാഷ്ട്രസഭ പ്രമേയം അംഗീകരിക്കണം ബേബി പറഞ്ഞു.
Read Alsoഇസ്രയേൽ ആക്രമണങ്ങളിൽ സഹികെട്ട് ഹമാസ് നടത്തിയ പ്രതികരണം: എം.എ ബേബി
മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ അയൺ ഡോമിനോ ഈ അക്രമണം തടയാനായില്ല എന്നത് ഇസ്രായേലിന്റെ മുഖത്തേറ്റ കനത്ത അടിയാണ്. ഇസ്രായേൽ ഫലസ്തീനികൾക്ക് നേരെ നടത്തുന്ന അടിച്ചമർത്തലും അക്രമവും അവരുടെ പ്രദേശങ്ങൾ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചർച്ചയിലേക്ക് വരികയാണ് വേണ്ടത്. ഫലസ്തീനികളുടെ ദീർഘകാല സുഹൃത്തായ ഇന്ത്യ സമാധാനത്തിന് മുൻകൈ എടുക്കണമെന്നും എം.എ ബേബി ഫേസ്ബുക്ക് കുറിച്ചിരുന്നു.
Adjust Story Font
16