'ഒരു ഫോൺ ചെയ്താൽ നിലമ്പൂരിലെ LDF പഞ്ചായത്തുകൾ താഴെ വീഴും': പി.വി അൻവർ
'താൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരും, അങ്ങനെ വിളിക്കാൻ സമയമായിട്ടില്ല'
നിലമ്പൂർ: നിലമ്പൂരിലെ പി.വി അൻവർ എംഎൽഎയുടെ പൊതുയോഗത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പൊതുയോഗത്തിൽ 50 കസേരകളിടുമെന്ന് പി.വി അൻവർ പറഞ്ഞു. 'താൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരും, അങ്ങനെ വിളിക്കാൻ സമയമായിട്ടില്ലെന്നും ഒരു ഫോൺ ചെയ്താൽ നിലമ്പൂരിലെ LDF പഞ്ചായത്തുകൾ താഴെ വീഴുമെന്നും' അൻവർ കൂട്ടിച്ചേർത്തു.
യോഗം ഒന്നര മണിക്കൂർ നീണ്ടുനിൽക്കാനാണ് സാധ്യത. മാമി തിരോധാനവുമായി ബന്ധപ്പെട്ട് നാളെ മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി വരും ദിവസങ്ങളിൽ പൊതുസമ്മേളനം നടത്താനാണ് അൻവർ തീരുമാനിച്ചിട്ടുള്ളത്.
സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച ശേഷം പി.വി അൻവർ എംഎൽഎയുടെ ആദ്യ വിശദീകരണയോഗമാണ് ഇന്ന് നടക്കുന്നത്. നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്താണ് പൊതുയോഗം. മുഖ്യമന്ത്രിക്കും പൊലീസിനും സിപി.എമ്മിനും എതിരായ വിമർശനമാകും പ്രധാനമായും ഉണ്ടാവുക. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരായ തെളിവുകൾ വിശദീകരണയോഗത്തിൽ പുറത്തുവിടുമെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു.
Adjust Story Font
16