Quantcast

"അക്രമം തടയാന്‍ കേരളാ പൊലീസിന് കഴിയില്ലെങ്കിൽ കേന്ദ്രത്തെ അറിയിക്കണം"

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും കെ സുരേന്ദ്രന്‍.

MediaOne Logo

Web Desk

  • Updated:

    2021-12-19 05:59:49.0

Published:

19 Dec 2021 5:51 AM GMT

അക്രമം തടയാന്‍ കേരളാ പൊലീസിന് കഴിയില്ലെങ്കിൽ കേന്ദ്രത്തെ അറിയിക്കണം
X

ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകം കേളത്തിൽ വർഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണെന്നും അക്രമം തടയാൻ കഴിയുന്നില്ലങ്കിൽ കേന്ദ്രത്തെ അറിയിക്കണമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

സമാധാനം തകർക്കാനുള്ള കൊലപാതകമാണ് ആലപ്പുഴയില്‍ നടന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണ്. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് കഴിയുന്നില്ല. സി.പി.എമ്മിന്റെയും പിണറായി വിജയന്റെ പൊലീസിന്റെയും സഹായമാണ് പ്രകോപനപരമായ പ്രവർത്തികൾ തുടരാന്‍ പി.എഫ്.ഐക്ക് ധൈര്യം നൽകുന്നത്. വലിയ തരത്തിലുള്ള ആയുധ പരിശീലനവും ഭീകരപ്രവർത്തനവും പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തിവരികയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയല്ലാത്ത രഞ്ജിത്ത് ശ്രീനിവാസനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള അക്രമമല്ല ഇത്. ഉന്നതരുടെ ഗൂഢാലോചനയിൽ വ്യക്തമായ ആസൂത്രണത്തോടെ നടക്കുന്ന കൊലപാതകമാണ്. പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങളെ നിയന്ത്രിക്കാൻ കേരള പൊലീസിന് കഴിയുന്നില്ലങ്കിൽ കേന്ദ്രത്തെ അറിയിക്കാൻ തയ്യാറാകണം. പൊലീസിന്റെ സഹായം ഭീകരപ്രവർത്തകർക്ക് കിട്ടുന്നു എന്നുള്ളത് ഇന്ത്യയിൽ കേരളത്തിൽ മാത്രം കാണുന്ന കാര്യമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ആലപ്പുഴയില്‍ നിരോധനാജ്ഞ

മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് നടന്നത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിന്റെയും ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെയും കൊലപാതകത്തെ തുടർന്ന് രൂപപ്പെട്ട സംഘർഷാവസ്ഥയുടെ പശ്ചാതലത്തിലാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസിനെ എട്ടംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.


BJP state president K Surendran said that the murder of a BJP worker was part of a conspiracy to create communal riots in Kelam. K Surendran told the media that the state home ministry was a complete failure and that the Center should be informed if the violence could not be stopped.

TAGS :

Next Story