Quantcast

മുണ്ടക്കൈ പുനരധിവാസം; ആരെങ്കിലും തിരച്ചിൽ വേണമെന്ന് പറഞ്ഞാൽ നടത്തും: മന്ത്രി കെ. രാജൻ

'തിരച്ചിൽ ഇനിയും നടത്താൻ സർക്കാരിന് ഒരുതരത്തിലുമുള്ള പ്രയാസവുമില്ല'

MediaOne Logo

Web Desk

  • Updated:

    2024-10-14 09:09:11.0

Published:

14 Oct 2024 8:58 AM GMT

K. Rajan
X

വയനാട്: മുണ്ടക്കൈയിൽ വീണ്ടും തിരച്ചിൽ നടത്താൻ സന്നദ്ധത അറിയിച്ച് റവന്യൂ മന്ത്രി കെ. രാജൻ. ആരെങ്കിലും തിരച്ചിൽ വേണമെന്ന് പറഞ്ഞാൽ നടത്തും. മൃതദേഹം കണ്ടെത്താൻ ഒരു കുറവും വരുത്തില്ലെന്നും മന്ത്രി പറഞ്ഞു.

'തിരച്ചിലിനെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിച്ചു. തിരച്ചിൽ ഇനിയും നടത്താൻ സർക്കാരിന് ഒരുതരത്തിലുമുള്ള പ്രയാസവുമില്ല. ഈ സഭയോ ജനപ്രതിനിധികളോ ഏതെങ്കിലും തരത്തിൽ ആലോചിച്ചാൽ തിരച്ചിൽ നടത്താൻ പ്രയാസമില്ല.'- അ​ദ്ദേഹം കൂട്ടിച്ചേർത്തു.

'ഭൂമി ഏറ്റെടുക്കലിന് താമസമുണ്ടായിട്ടില്ല. ഭൗമശാസ്ത്ര പഠന വിഭാ​ഗം പഠനം നടത്തണം. അതിനു ശേഷമേ സ്ഥലം നൽകാനാകൂ'വെന്നും മന്ത്രി അടിയന്തരപ്രമേയ ചർച്ചയിൽ പറഞ്ഞു.

TAGS :

Next Story