'തെറ്റ് പറ്റിയെന്ന് ഹൈക്കമാൻഡ് പറഞ്ഞാൽ തിരുത്തും'; കെ.സുധാകരൻ
ഹൈക്കമാൻഡിൽ വിശ്വാസം ഉള്ളവർക്ക് ഹൈക്കമാൻഡിനെ കാണാമെന്നും അതിൽ ഒരു പരാതിയും ഇല്ലെന്നും സുധാകരൻ പറഞ്ഞു
തിരുവനന്തപുരം: കോൺഗ്രസ് പുഃനസംഘടന പ്രശ്നത്തിൽ തെറ്റ് പറ്റിയെന്ന് ഹൈക്കമാൻഡ് പറഞ്ഞാൽ തിരുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഹൈക്കമാൻഡിൽ വിശ്വാസം ഉള്ളവർക്ക് ഹൈക്കമാൻഡിനെ കാണാമെന്നും അതിൽ ഒരു പരാതിയും ഇല്ലെന്നും സുധാകരൻ പറഞ്ഞു.
എം.എം.ഹസന്റെ പ്രസ്താവന ബാലിശമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിലെ ഈ ഇടപെടൽ പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെറിറ്റ് നോക്കിയാണ് തീരുമാനം എടുത്തതെന്നും ഇതിന് മുൻപ് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ലിസ്റ്റ് തയ്യാറാക്കുകയായിരുന്നില്ലേ ചെയ്തിരുന്നതെന്നും സുധാകരൻ ചോദിച്ചു.
'ഇടഞ്ഞുനിൽക്കുന്നവരുമായി ചർച്ച ചെയ്യണമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോള്‍ അതിൻറെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നേരത്തെ തന്നെ എല്ലാവരുമായി സംസാരിച്ചിരുന്നു. ഇനിയൊരു ചർച്ചയ്ക്ക് സാധ്യതയില്ലാത്തതിനാൽ ആണല്ലോ ഹൈക്കമാൻസിനടുത്തേക്ക് പോകുന്നത്'- കെ.സുധാകരൻ.
ഐക്യം അട്ടിമറിച്ചത് തങ്ങളല്ലെന്നും ആഭ്യന്തരപ്രശ്നം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചത് ഗ്രൂപ്പ് നേതാക്കളാണെന്നും പറഞ്ഞ സുധാകരൻ പത്രസമ്മേളനം വിളിച്ച് ഇത്തരം കാര്യങ്ങള്‍ പുറത്തെത്തിച്ചതിൽ എന്ത് അഭിമാനമാണ് ഉള്ളതെന്നും ചോദിച്ചു. രണ്ടോ മൂന്നോ നേതാക്കൾക്ക് മാത്രമാണ് പരാതിയെന്നും അവരുടെ ആവശ്യം എന്താണെന്ന് ആലോചിച്ചാൽ മനസിലാകും. എന്താണെങ്കിലും അത് എ.ഐ.സി.സി പറയട്ടെയെന്നും സുധാകരൻ പറഞ്ഞു.
Adjust Story Font
16