ഇന്ന് മണിപ്പൂരാണെങ്കിൽ നാളെ കേരളമാണോയെന്ന ഭീതിയുണ്ട്: താമരശ്ശേരി രൂപത
'തെരഞ്ഞെടുത്ത സർക്കാരുകൾ തങ്ങൾക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ അവർ പുലർത്തുന്ന മൗനം ഭയപ്പെടുത്തുന്നതാണ്'
കോഴിക്കോട്: മണിപ്പൂരിൽ ഒരു വിഭാഗത്തെ ഇല്ലാതാക്കാൻ തിരക്കഥ തയ്യാറാക്കിയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് താമരശ്ശേരി രൂപതാ ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയേൽ. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. ഇന്ന് മണിപ്പൂരാണെങ്കിൽ നാളെ കേരളമാണോയെന്ന ഭീതിയുണ്ട്. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും ബഷപ് കോഴിക്കോട് ആവശ്യപ്പെട്ടു.
'ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യതയോടുകൂടി കരുതിക്കൂടി കാര്യങ്ങൾ ക്രമീകരിച്ചു. മാസങ്ങൾക്കുമുമ്പേ മെനഞ്ഞെടുത്ത ഒരു നാടകം തിരക്കഥ തയ്യറാക്കി നടപ്പിലാക്കി. 48 മണിക്കൂറുകൾക്കുള്ളിൽ 200 ലധികം ദേവാലയങ്ങളും ആരാധനാലയങ്ങളും തകർക്കാൻ ഒരു വിഭാഗത്തിന് സാധിച്ചെങ്കിൽ അത് എത്രയോ കിരാതമാണ്. എന്നാൽ തെരഞ്ഞെടുത്ത സർക്കാരുകൾ തങ്ങൾക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ അവർ പുലർത്തുന്ന മൗനം ഭയപ്പെടുത്തുന്നതാണ്'. ഫാദർ ബിഷപ് പറഞ്ഞു.
Next Story
Adjust Story Font
16