ശ്രീനിവാസൻ വധം: പ്രധാന പ്രതികൾ കേരളം വിട്ടു പോയിട്ടില്ലെന്ന് ഐജി അശോക് യാദവ്
'പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്'
പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രധാന പ്രതികൾ കേരളം വിട്ടു പോയിട്ടില്ലെന്ന് ഐ.ജി അശോക് യാദവ്. പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 7 പേരെയാണ് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പെടയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്.
കേസിൽ ഇന്നലെ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്തവരും പതികളെ സഹായിച്ചവരുമാണ് അറസ്റ്റിലായത്. ഗൂഢാലോചനയിൽ പങ്കെടുത്ത അഷ്ഫാക്ക് , അഷറഫ് എന്നിവരാണ് അറസ്റ്റിലായത്. ശങ്കുവാരതോട്ടിലെ പള്ളി ഇമാം സദ്ദാം ഹുസൈനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാളെ ഒളിവിൽ താമസിക്കാൻ ശ്രമിച്ചതിനും, കൊലപാതകത്തിൽ പങ്കെടുത്ത പ്രതിയുടെ ഫോൺ സൂക്ഷിച്ചതിനുമാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. സുബൈർ വധക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും ഐ.ജി.പറഞ്ഞു.
Adjust Story Font
16