Quantcast

ആറ്റിങ്ങൽ പിങ്ക് പൊലീസ് അതിക്രമം; ഐജി ഹര്‍ഷിതാ അട്ടല്ലൂരി അന്വേഷിക്കും

MediaOne Logo

Web Desk

  • Updated:

    2021-08-31 16:43:45.0

Published:

31 Aug 2021 12:31 PM GMT

ആറ്റിങ്ങൽ  പിങ്ക് പൊലീസ് അതിക്രമം; ഐജി ഹര്‍ഷിതാ അട്ടല്ലൂരി അന്വേഷിക്കും
X

തിരുവനന്തപുരം ആറ്റിങ്ങലില്‍ അച്ഛനോടും മകളോടും പിങ്ക് പോലീസ് മോശമായി പെരുമാറിയത് ദക്ഷിണ മേഖലാ ഐജി അന്വേഷിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരന്‍ ജയചന്ദ്രന്‍ ഡിജിപിയെ സമീപിച്ചിരുന്നു.ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയാണ് പരാതി അന്വേഷിക്കുക.പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് മോശമായി പെരുമാറിയെന്നാണ് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രന്‍റെ പരാതി. മൊബൈൽ ഫോൺ കണ്ടിരുന്നോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലാണ് പരാതിക്കാസ്പദമായ സംഭവം.

ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്‍റെ വാഹനവും പാർക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രൻ പറയുന്നു. ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തി.


TAGS :

Next Story