Quantcast

ഐ.ജി.ലക്ഷ്മണിന് രൂക്ഷവിമർശനം; കോടതി നടപടികളെ പ്രഹസനമാക്കരുതെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പരാമർശങ്ങൾ അടങ്ങിയ ഹർജി പിൻവലിക്കുന്നതിനുള്ള അപേക്ഷയിലാണ് ഐ.ജി.ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-09-19 10:02:52.0

Published:

19 Sep 2023 10:01 AM GMT

ഐ.ജി.ലക്ഷ്മണിന് രൂക്ഷവിമർശനം; കോടതി നടപടികളെ പ്രഹസനമാക്കരുതെന്ന് മുന്നറിയിപ്പ്
X

എറണാകുളം: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പരാമർശങ്ങൾ അടങ്ങിയ ഹർജി പിൻവലിക്കുന്നതിനുള്ള അപേക്ഷയില്‍ ഐ.ജി.ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഹരജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണം അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരും എന്നും മുന്നറിയിപ്പും കോടതി നല്‍കി. ഹർജി സമർപ്പിച്ച അഭിഭാഷകന് പകരം പുതിയ അഭിഭാഷകനാണ് ഇന്ന് ലക്ഷ്മണിനായി ഹാജരായത്.

TAGS :

Next Story