Quantcast

ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് അവഗണിച്ച് കെ റെയില്‍ കോട്ടയം സ്റ്റേഷന്‍ നിര്‍മിക്കുന്നത് ചതുപ്പ് നിലത്ത്

ഡി.പി.ആറിൽ വേമ്പനാട്ട് കായലിൽ വരെ സ്റ്റേഷന്‍റെ സ്ഥാനം കാണിച്ചിട്ടുമുണ്ട്

MediaOne Logo

Web Desk

  • Published:

    22 Jan 2022 1:55 AM GMT

ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് അവഗണിച്ച് കെ റെയില്‍ കോട്ടയം സ്റ്റേഷന്‍ നിര്‍മിക്കുന്നത് ചതുപ്പ് നിലത്ത്
X

ചതുപ്പും കൃഷിയിടങ്ങളുമുള്ള പ്രദേശത്ത് സിൽവർ ലൈൻ സ്റ്റേഷൻ നിർമ്മിക്കാനാകില്ലെന്ന ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് കെ റെയിൽ ഡവലപ്പ്മെന്‍റ് കോർപ്പറേഷൻ അവഗണിച്ചു. കോട്ടയം സ്റ്റേഷനായി കണ്ടെത്തിയ സ്ഥലത്തെ കുറിച്ചുള്ള റിപ്പോർട്ടാണ് തള്ളിക്കളഞ്ഞത്. ഡി.പി.ആറിൽ വേമ്പനാട്ട് കായലിൽ വരെ സ്റ്റേഷന്‍റെ സ്ഥാനം കാണിച്ചിട്ടുമുണ്ട്. റെയിൽവെ നല്‍കിയ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

ദക്ഷിണ റയിൽവേയുടെ ചീഫ് അഡ്മിനസ്ട്രേറ്റീവ് ഓഫീസർ കെ റയിൽ ഡവലപ്പമെന്‍റ് കോർപ്പറേഷന് നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കൊടുരാറിന്‍റെ തീരത്തായുള്ള സ്ഥലമാണ് ഡിപിആറിൽ സ്റ്റേഷനായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വർഷത്തിൽ 7 മാസവും വെള്ളം കയറി കിടക്കുന്ന സ്ഥലം സ്റ്റേഷൻ നിർമ്മാണത്തിന് യോജിച്ചതല്ലെന്നാണ് റെയിൽവെ പറയുന്നത്. .തണ്ണീർത്തടമായ പ്രദേശം തരം മാറ്റുന്നതിനും പ്രയാസമാണ്. ആവശ്യമായ റോഡില്ലാത്തതും തടസം സൃഷ്ടിക്കുമെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു. കൂടാതെ റെയിൽവെ കടന്ന് പോകുന്നതും സമീപത്ത് കൂടിയാണ്.

എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് ഡി.പി.ആറിൽ ഈ സ്ഥലം സ്റ്റേഷനായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡി.പി.ആറിന്‍റെ ആറാം വോളിയത്തിൽ പന്ത്രണ്ടാം പേജിലാണ് സ്റ്റേഷനെ കുറിച്ചുള്ള ചിത്രമടക്കമുള്ള വിവരങ്ങൾ ഉള്ളത്. എന്നാൽ ഡി.പി.ആർ. വോള്യം -2. മെയിൻ റിപോർട്ട് പാർട്ട് -Bയിൽ കോട്ടയം സ്റ്റേഷനെ കായലിൽ വരെ എത്തിച്ചിട്ടുണ്ട്. ഡിപിആർ തയ്യാറാക്കിയതിൽ പോലും സൂക്ഷ്മതയില്ലെന്ന് വ്യക്തം. 267 ഏക്കർ ഭൂമിയാണ് കോട്ടയം ജില്ലയിൽ മാത്രം കെ റെയിൽ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിൽ ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരിക സ്റ്റേഷന് വേണ്ടിയാണ്.



TAGS :

Next Story