സുഗന്ധഗിരി അനധികൃത മരം മുറി: രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
അനധികൃത മരം മുറി ശ്രദ്ധയില്‍പ്പെട്ടിട്ടും തടയുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തില്ല എന്നാണ് കണ്ടെത്തല്‍
തിരുവനന്തപുരം: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയില്‍ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി സജിപ്രസാദ്, എം.കെ വിനോദ് കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഔദ്യോഗിക കൃത്യനിര്‍ണത്തിലെ വീഴ്ചയെ തുടര്‍ന്നാണ് നടപടി. അനധികൃത മരം മുറി ശ്രദ്ധയില്‍പ്പെട്ടിട്ടും തടയുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തില്ല എന്നാണ് കണ്ടെത്തല്‍. മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു
1986 ല്‍ വയനാട് പൊഴുതനയില്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കര്‍ ഭൂമിയിലാണ് വെണ്‍തേക്ക്, അയിനി, പാല, ആഫ്രിക്കന്‍ ചോല തുടങ്ങിയ വിഭാഗത്തില്‍ പെട്ട നൂറോളം വന്‍ മരങ്ങള്‍ മുറിച്ചത്. അനധികൃത മരംമുറി വനംവകുപ്പ് ജീവനക്കാരുടെ അറിവോടെയാണെന്ന് ഭൂവുടമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീടിന് ഭീഷണിയായിരുന്ന പത്ത് മരങ്ങള്‍ മുറിക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍, ഈ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനൊപ്പം ഭീഷണിയാകാത്ത മരങ്ങളും മുറിച്ചുവെന്നും ഭൂവുടമ പറഞ്ഞിരുന്നു.
Adjust Story Font
16