Quantcast

വെള്ളറടയിലെ നിയമവിരുദ്ധ ക്വാറി പ്രവർത്തനം നിർത്തിവെച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്വാറി പ്രവർത്തനം തുടരുന്ന വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    16 Jan 2024 11:11 AM GMT

വെള്ളറടയിലെ നിയമവിരുദ്ധ ക്വാറി പ്രവർത്തനം നിർത്തിവെച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിലെ നിയമവിരുദ്ധ ക്വാറി പ്രവർത്തനം നിർത്തിവെച്ചു. പൊലീസ് സുരക്ഷയിൽ അസിസ്റ്റൻറ് തഹസിൽദാർ എത്തി ക്വാറി പൂട്ടി. ഹൈക്കോടതി ഉത്തരവ് ഇട്ടിട്ടും കോടതി വിധി നടപ്പാക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്വാറി പ്രവർത്തനം തുടരുന്ന വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഉത്തരവ് നടപ്പാക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു.

ഈമാസം എട്ടിനായിരുന്നു വെള്ളറടയിലെ ആദിവാസി ഭൂമിയിലെ പാറമടകൾക്കേതിരെ സുപ്രിംകോടതിയുടെ ഇടപെടലുണ്ടായത്. കേസുകൾ ഉടനടി തീർപ്പാക്കണമെന്ന് ഹൈക്കോടതിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിൽ വ്യാജ രേഖകളുടെ പിൻബലത്തിലാണ് വെള്ളറടയിൽ ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.ക്വാറി പ്രവർത്തിക്കുന്ന ഭൂമി ആദിവാസികളുടേതാണ് എന്നു കാട്ടി വെള്ളറടയിലെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസുകൾ അനന്തമായി നീട്ടിവെക്കുകയായിരുന്നു. ഇത് തുടർന്നാണ് നാട്ടുകാർ സുപ്രിംകോടതിയിൽ എത്തിയത്. കേസുകൾ ഉടനടി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രിംകോടതി ഹൈക്കോടതിയുടെ ആവശ്യപ്പെട്ടു. വി

വർഷങ്ങൾക്കു മുമ്പ് വെള്ളറട പ്രദേശത്തെ കാണി വിഭാഗത്തിലുള്ള ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ഇത് ഭൂമി ഭൂ നിയമങ്ങളുടെ ലംഘനമാണ്.


TAGS :

Next Story